കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല

issac

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. അഭിഭാഷകൻ മുഖേന നോട്ടീസിന് മറുപടി നൽകും. കൊച്ചിയിലെ ഓഫീസിൽ  തിങ്കളാഴ്ച ഹാജരാകാൻ ഇ ഡി ഐസകിനോട് നിർദേശിച്ചിരുന്നു. എന്നാൽ 21 വരെ തിരക്കുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു തോമസ് ഐസകിന്റെ മറുപടി. ഇതോടെയാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ച് വീണ്ടും നോട്ടീസ് നൽകിയത്. 

ലണ്ടൻ സ്റ്റോക് എസ്‌ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം.

Share this story