കെ കെ ശൈലജ പേരാവൂരിൽ തന്നെ; എംഎം മണിക്ക് സീറ്റില്ല, തളിപ്പറമ്പിൽ പികെ ശ്യാമള

shailaja

മുൻ മന്ത്രി കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ പികെ ശ്യാമളയും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രനാണ് സ്ഥാനാർഥി. എംഎം മണിക്കായി ജില്ലാ കമ്മിറ്റി വാദിച്ചെങ്കിലും സംസ്ഥാന നേതൃത്വം കണക്കിലെടുത്തില്ല

തലശ്ശേരിയിൽ കാരായി രാജൻ മത്സരിക്കും. തളിപ്പറമ്പിൽ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം സിപിഎം അണികൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ എല്ലാ വിമർശനങ്ങളെയും തള്ളുകയാണ് സംസ്ഥാന നേതൃത്വം. 

ഉടുമ്പൻചോലയിൽ എംഎം മണി മത്സരിച്ചില്ലെങ്കിൽ ജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന ഇടുക്കി ജില്ലാ കമ്മിറ്റി വാദവും സംസ്ഥാന നേതൃത്വം തള്ളി. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെകെ ശൈലജ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. സുരക്ഷിത മണ്ഡലത്തിൽ നിന്ന് പേരാവൂരിലേക്ക് ശൈലജയെ മാറ്റുന്നത് ഒതുക്കാനാണെന്ന വിമർശനവും ഉയരുന്നുണ്ട്.
 

Tags

Share this story