കെ കെ ശൈലജയെ ശശികലയോട് അല്ലാതെ ആരോട് ഉപമിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

rahul

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയെ ശശികലയോട് അല്ലാതെ ആരോട് ഉപമിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ. ഒറ്റ എംഎൽഎമാർ പോലുമില്ലാതെ സംഘ്പരിവാർ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 

ഇപി ജയരാജൻ എന്തുകൊണ്ട് ജാവേദ്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു. ഇപി ജയരാജന് പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന എൻഡിഎയിലാണോ അതോ രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലാണോ വിശ്വാസമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കണം. 

തകർന്ന ടീച്ചർ ഏജൻസിയുടെ സഹായത്തോടെ നിർമിച്ച വ്യാജ ബിംബമാണ്. സിപിഎം ഹാൻഡിലുകൾ പോലും ലീഗിന്റെ കൊടി കാണുമ്പോൾ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്ലിം നാമധാരി അപ്പുറത്ത് വന്നു എന്നതു കൊണ്ട് മാത്രം വർഗീയ പരാമർശമാണിതെന്നും എന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.
 

Share this story