വിവാദങ്ങൾക്ക് പിന്നാലെ റേഞ്ച് റോവർ തിരിച്ചേൽപ്പിച്ച് കെ എം ഷാജി: യൂറോപ്പിലേക്ക് പോകുമ്പോള്‍ തിരിച്ചേല്‍പ്പിച്ചതാണെന്ന് വാഹന ഉടമ
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി. കെഎം ഷാജി ഉപയോഗിച്ച KL 78 A 0009 റേഞ്ച് റോവറാണ് ഉടമയായ തില്ലങ്കേരി സ്വദേശി യാക്കൂബിനെ തിരിച്ചേല്‍പ്പിച്ചത്. നിലവില്‍ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടിലാണ് വാഹനം ഉള്ളത്. രണ്ട് ദിവസം മുന്‍പാണ് വാഹനം തില്ലങ്കേരിയില്‍ എത്തിച്ചത്. യൂറോപ്പിലേക്ക് പോകുമ്പോള്‍ തിരിച്ചേല്‍പ്പിച്ചതാണെന്ന് യാക്കൂബ് പ്രതികരിച്ചു.
സര്‍ക്കാര്‍ വാഹനമായി പുറത്തുനിന്ന് ഒരു വാഹനം ഉപയോഗിക്കുന്നതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുറത്തുനിന്നുള്ള വാഹനം ഉപയോഗിക്കുന്നതില്‍ കൃത്യമായ ഗൈഡ്‌ലൈനുണ്ട്. മറ്റൊരു വാഹനം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണ്. മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്ര വിവാദമായതിനെ തുടര്‍ന്ന് ആഡംബര വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റേതാണെന്നുമായിരുന്നു കെ എം ഷാജി വിവാദങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാര്‍ നല്‍കിയത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാന്‍ സുഹൃത്തിന്റെ വണ്ടിയെ ആശ്രയിച്ചതെന്നും സര്‍ക്കാരിന്റെ അനുമതിയോടെയാണ് പതിമൂന്നാം നമ്പര്‍ പതിച്ചതെന്നും കെ എം ഷാജി പറഞ്ഞിരുന്നു
