മാലിന്യ സംസ്‌കരണത്തിൽ പൂർണമായി പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചുവിടണം: വി മുരളീധരൻ

V Muraleedharan

മാലിന്യ സംസ്‌കരണത്തിൽ പൂർണമായി പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചുവിടണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ചുരുങ്ങിയത് മേയറോട് എങ്കിലും രാജിവെക്കാൻ സിപിഎം നിർദേശിക്കും. തെരഞ്ഞെടുത്ത ജനങ്ങളോട് ഇത്രയും ഉത്തരവാദിത്വം നിർവഹിക്കണമെന്നും മുരളീധരൻ പറഞ്ഞു. 

ഒരു നാടിന് നേതൃത്വം നൽകുന്ന വ്യക്തി ഇത്തരത്തിലുള്ള ദുരന്തം സംഭവിക്കുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള നടപടിയല്ലേ എടുക്കേണ്ടതെന്ന് മുഖ്യമന്ത്രിയെ വിമർശിച്ച് മുരളീധരൻ ചോദിച്ചു. അല്ലാതെ രണ്ട് മന്ത്രിമാരെ പറഞ്ഞയക്കുന്നു. അവർ എപ്പോൾ തീയണക്കാൻ സാധിക്കുമെന്ന് പറയാൻ സാധിക്കില്ലെന്ന നിലപാട് എടുക്കുന്നു. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു


 

Share this story