രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളിൽ ഇനി കൊച്ചിയും

Kochi

കൊച്ചി: രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കുണ്ടന്നൂർ മുതൽ എംജി റോഡ് വരെയുള്ള പ്രദേശമാണ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനാലാണ് കൊച്ചിയെ അതീവ സുരക്ഷ മേഖലയായി കണക്കാക്കുന്നത്. 

ദേശീയ സുരക്ഷ നിയമവും ഔദ്യോഗിക രഹസ്യനിയമവും ബാധകമാണ്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പ്രതിരോധ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ചിത്രം എടുക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ചാരപ്രവൃത്തിയടക്കം തടയുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനു പുറമേ മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ ഇടങ്ങളിൽ 2 എണ്ണം വീതവും തെലുങ്കാന, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ ഓരോന്നും അതീവ സുരക്ഷ മേഖലകളായി പ്രവർത്തിക്കുന്നുണ്ട്.

Share this story