കൊച്ചി പഴയ കൊച്ചി തന്നെ

ഒരു നല്ല വേനൽ മഴയിൽ വെള്ളം കയറിയ തിരുവനന്തപുരം നഗരത്തിലെ ജനദുരിതം വിശദീകരിച്ചത് ഏതാനും ദിവസം മുൻപാണ്. നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന സക്ഷൻ കം ജെറ്റിങ് മെഷീൻ വാങ്ങുന്നത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗമായി തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ പറയുന്നുണ്ട്. കൊച്ചിയിൽ പരീക്ഷിച്ചു വിജയിച്ചതാണ് ഈ മെഷീനെന്നു പറഞ്ഞാണ് ഇതു വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുള്ളത്. സ്ലാബുകൾ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ സംവിധാനത്തിനു കഴിയുമത്രേ. കൊച്ചിയിൽ സക്ഷൻ കം ജെറ്റിങ് മെഷീൻ ഉപയോഗിച്ചതിനാൽ കാനകളുടെ ശുചീകരണത്തിൽ വലിയ നേട്ടമുണ്ടാക്കാനായിട്ടുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുന്നതും. എന്നാൽ, ആ മെഷീനൊക്കെ ഇപ്പോൾ എവിടെയാണെന്നുപോലും ആർക്കും അറിയില്ല

ഒരു നല്ല വേനൽ മഴയിൽ വെള്ളം കയറിയ തിരുവനന്തപുരം നഗരത്തിലെ ജനദുരിതം വിശദീകരിച്ചത് ഏതാനും ദിവസം മുൻപാണ്. നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന സക്ഷൻ കം ജെറ്റിങ് മെഷീൻ വാങ്ങുന്നത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മാർഗമായി തിരുവനന്തപുരം കോർപ്പറേഷൻ അധികൃതർ പറയുന്നുണ്ട്. കൊച്ചിയിൽ പരീക്ഷിച്ചു വിജയിച്ചതാണ് ഈ മെഷീനെന്നു പറഞ്ഞാണ് ഇതു വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുള്ളത്. സ്ലാബുകൾ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ സംവിധാനത്തിനു കഴിയുമത്രേ. കൊച്ചിയിൽ സക്ഷൻ കം ജെറ്റിങ് മെഷീൻ ഉപയോഗിച്ചതിനാൽ കാനകളുടെ ശുചീകരണത്തിൽ വലിയ നേട്ടമുണ്ടാക്കാനായിട്ടുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ അവകാശപ്പെടുന്നതും. എന്നാൽ, ആ മെഷീനൊക്കെ ഇപ്പോൾ എവിടെയാണെന്നുപോലും ആർക്കും അറിയില്ല.

നല്ലൊരു മഴ പെയ്തപ്പോൾ പതിവുപോലെ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി. ഇതു വേനൽ മഴയേ ആയിട്ടുള്ളൂ. അതിനിടെ ഒരാഴ്ചയ്ക്കിടെ രണ്ടു തവണയാണ് കാക്കനാട് ഇൻഫോപാർക്ക് വെള്ളക്കെട്ടിലായത്. ഇനി മഴക്കാലം അടച്ചു പിടിച്ചാൽ എന്താവും അവസ്ഥ. ബംഗളൂരുവിൽ വെള്ളക്ഷാമം അനുഭവിക്കേണ്ടിവരുന്ന ഐടി കമ്പനികളെ സംസ്ഥാന സർക്കാർ ഇങ്ങോട്ട് ക്ഷണിച്ചത് വെള്ളത്തിന് ഒരു പ്രശ്നവുമില്ലെന്ന് അവകാശപ്പെട്ടാണ്. അതെന്തായാലും ഇപ്പോൾ ശരിയായി- ഇൻഫോപാർക്കിൽ പെരുവെള്ളമാണല്ലോ! ഇൻഫോപാർക്ക് ക്യാംപസിലെ പലയിടങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് ഇത്തവണയുണ്ടായത്. ചോർച്ച മൂലം ചില ഐടി കമ്പനികളുടെ അകത്തും വെള്ളം കയറി. ഓടകൾ തടസപ്പെട്ടുകിടക്കുന്നത് വെള്ളക്കെട്ടിനു കാരണമാണെന്നാണ് ആക്ഷേപം ഉയരുന്നത്. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ വന്നാൽ വെള്ളക്കെട്ടല്ലാതെ എന്തു പ്രതീക്ഷിക്കണം.

Share this story