കൊച്ചി വാട്ടർ മെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു; കുറഞ്ഞ യാത്രാനിരക്ക് 20 രൂപ

metro

കൊച്ചി വാട്ടർ മെട്രോയുടെ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്രാനിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. വാട്ടർ മെട്രോ സർവീസ് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും. വാട്ടർ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി-വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒമ്പത് ബോട്ടുകളാണ് സർവീസിന് തയ്യാറെടുത്തിരിക്കുന്നത്. ഒരു ബോട്ടിൽ 100 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടി, ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാണ് ആദ്യ സർവീസ്.
 

Share this story