കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസ് മാത്രമെന്ന് കെ സുരേന്ദ്രൻ

K surendran

2021 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കൊടകരയിലെ മൂന്നര കോടി രൂപ ബിജെപിയുടെ പണമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

കൊടകരയിലേത് കള്ളപ്പണക്കേസ് അല്ലെന്നും കവർച്ചാക്കേസാണെന്നുമാണ് സുരേന്ദ്രൻ പറയുന്നത്. കർണാടകയിൽ നിന്ന് ബിജെപി കേരളത്തിലെത്തിച്ച മൂന്നര കോടി രൂപ കൊടകരയിൽ വെച്ച് തട്ടിയെടുക്കുകയായിരുന്നു. ഏപ്രിൽ നാലിന് സംഭവം നടന്നിട്ട് മൂന്ന് വർഷം പൂർത്തിയാകും

നിലവിൽ പ്രതികളെല്ലാം ജാമ്യത്തിലാണ്. കവർന്ന മൂന്നര കോടിയിൽ 1.4 കോടി രൂപ മാത്രമാണ് കണ്ടെത്തിയത്. ബാക്കി രണ്ട് കോടി രൂപ എവിടെ പോയെന്ന് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു
 

Share this story