കൊല്ലം ആര്യങ്കാവിൽ ഷെഡിന് മുകളിലേക്ക് മരം വീണ് ഒരു തൊഴിലാളി മരിച്ചു; നാല് പേർക്ക് പരുക്ക്

suicide

കൊല്ലം ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിൽ ഷെഡിന് മുകളിൽ മരം വീണ് തൊഴിലാളി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി മണിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ഗ്രാമ്പു, കുരുമുളക് വിളവെടുക്കാൻ എത്തിയ തൊഴിലാളികൾ താമസിക്കാൻ എസ്റ്റേറ്റിനുള്ളിൽ താൽകാലികമായി നിർമിച്ച ഷെഡിന് മുകളിലേക്കാണ് ശക്തമായ കാറ്റിൽ മരം പിഴുതു വീണത്. ഉറക്കത്തിലായിരുന്ന മണിയുടെ പുറത്താണ് മരം പതിച്ചത്. ഗുരുതര പരിക്കേറ്റ മണിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരവേയാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story