കൊല്ലം ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും റബർ തോട്ടത്തിൽ തുങ്ങിമരിച്ച നിലയിൽ

police line

കൊല്ലം ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവറെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേഴുമൂട് സ്വദേശി ധർമരാജൻ(53), ഭാര്യ മായ(45) എന്നിവരാണ് മരിച്ചത്

വീടിന് സമീപത്തെ റബർ തോട്ടത്തിൽ റബർ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. 

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
 

Share this story