മുഖ്യമന്ത്രിക്ക് നേരെ കൊല്ലത്തും കരിങ്കൊടി; നാല് യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ
Fri, 24 Feb 2023

കൊല്ലത്തും മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കൊട്ടിയത്തും മാടൻനടയിലും വെച്ചാണ് പോലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദർശനവുമായി ബന്ധപ്പെട്ട് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു