കൊല്ലത്ത് ക്ഷേത്രനിർമാണ തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു; ഒപ്പം ജോലി ചെയ്യുന്നയാൾ പിടിയിൽ

police line
കൊല്ലം നീണ്ടകരയിൽ തമിഴ്‌നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ്(54) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. നിർമാണ തൊഴിലാളിയായ ഇരുവരും ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കൊല്ലത്ത് എത്തിയത്. നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തെ ബിജു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 

Share this story