കൊല്ലത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

althaf

കൊല്ലത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. കൊല്ലം മടത്തറയിലാണ് സംഭവം. മുല്ലശ്ശേരി അങ്കണവാടിക്ക് സമീപം താമസിക്കുന്ന അൽത്താഫാണ്(25) മരിച്ചത്

കടയ്ക്കൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് കിണറ്റിൽ കുടുങ്ങിയ അൽത്താഫിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

തിരുവനന്തപുരത്ത് സോളാറിന്റെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അൽത്താഫ്. തിരുവനന്തപുരത്ത് നിന്ന് ഇന്നലെയാണ് വീട്ടിലെത്തിയത്.
 

Share this story