കോങ്ങാട് എംഎൽഎ മോശമായി പെരുമാറി; പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ

kongad

ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ ആരോഗ്യപ്രവർത്തകരോട് മോശമായി പെരുമാറിയെന്ന് പരാതി. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്. ഇന്നലെ ക്യാഷ്വാലിറ്റിയിൽ ഭർത്താവിന് ചികിത്സ തേടിയെത്തിയ സമയത്താണ് സംഭവം

പനിക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈ കൊണ്ട് തൊട്ടുനോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് എംഎൽഎ കയർത്തു. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഡോക്ടർമാർ ആരോപിച്ചു

എന്നാൽ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്ന് എംഎൽഎ പ്രതികരിച്ചു. അത്യാഹിത വിഭാഗത്തിലായാലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും ദുഃഖിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ പ്രതികരിച്ചു.
 

Share this story