കോന്നി വിവാദ വിനോദയാത്ര: എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ജനീഷ്‌കുമാർ എംഎൽഎ

janish

കോന്നി താലൂക്ക് ഓഫീസിൽ പ്രവർത്തി ദിവസം ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവത്തിൽ ജില്ലാ കലക്ടറുടെ അന്വേഷണം പുരോഗമിക്കുന്നു. വിനോദ യാത്ര വിവാദമായിട്ടും വാർത്തകളിൽ നിറഞ്ഞിട്ടും യാത്ര തുടരുകയാണ് ഉദ്യോഗസ്ഥർ. അതേസമയം ഉദ്യോഗസ്ഥരുടെ അന്നാന്നിധ്യത്തിൽ ബുദ്ധിമുട്ടിലായ ജനത്തോട് ഖേദം പ്രകടിപ്പിച്ച മന്ത്രി കെ രാജനെ കോന്നി എംഎൽഎ ജനീഷ് കുമാർ പ്രശംസിച്ചു

എഡിഎമ്മിനെ രൂക്ഷമായി എംെൽഎ വിമർശിക്കുകയും ചെയ്തു. എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. ഒരു ഓഫീസിലെ രഹസ്യസ്വഭാവമില്ലാത്ത രേഖകൾ പരിശോധിക്കാൻ എംഎൽഎക്ക് സാധിക്കും. അതിനാലാണ് താൻ രേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകിയത്

ചാനലിൽ നിന്ന് പ്രതികരണം തേടിയ ഘട്ടത്തിലാണ് എഡിഎമ്മിനെ വിളിച്ചത്. അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയ്യാറായില്ല. ജനം ബഹളം വെക്കുന്നതറിഞ്ഞാണ് താൻ താലൂക്ക് ഓഫീസിൽ എത്തിയത്. എഡിഎം പരിശോധിക്കാൻ വന്നപ്പോൾ തന്നെ വിളിച്ചില്ല. പരിശോധന കഴിഞ്ഞ് മടങ്ങിയപ്പോഴും താൻ വിളിച്ചപ്പോൾ എഡിഎം പ്രതികരിച്ചില്ല. എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും ജനീഷ്‌കുമാർ പറഞ്ഞു.
 

Share this story