കോന്നി ഉല്ലാസയാത്ര വിവാദം: ജനീഷ്‌കുമാർ പ്രതിപക്ഷ എംഎൽഎയെ പോലെ പെരുമാറിയെന്ന് സിപിഐ

konni

കോന്നി താലൂക്ക് ഓഫീസിലെ ഉല്ലാസയാത്രാ വിവാദത്തിൽ കെയു ജനീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐ ജില്ലാ നേതൃത്വം. എംഎൽഎക്ക് തഹസിൽദാറുടെ കസേരയിൽ ഇരിക്കാൻ അധികാരമുണ്ടോയെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ചോദിച്ചു. പ്രതിപക്ഷ എംഎൽഎയെ പോലെ ജനീഷ്‌കുമാർ പെരുമാറി. റവന്യു വകുപ്പും സർക്കാരും മോശമാണെന്ന സന്ദേശം എംഎൽഎയുടെ പ്രവർത്തനത്തിലൂടെ ഉണ്ടായെന്നും ഗോപിനാഥൻ പറഞ്ഞു

എംഎൽഎയുടേത് അപക്വമായ നിലപാടാണ്. എംഎൽഎയുടെ പ്രവർത്തി ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണം. ഇക്കാര്യം സിപിഎമ്മിനെ അറിയിക്കും. ജീവനക്കാർ അവധിയെടുത്തത് അപേക്ഷ നൽകിയ ശേഷമാണ്. ഇന്നലെ ഓഫീസിൽ ഇല്ലാതിരുന്ന എട്ട് പേർ സർവേ ഡ്യൂട്ടിക്ക് പോയവരാണെന്നും ഗോപിനാഥൻ ന്യായീകരിച്ചു.
 

Share this story