കോന്നി ഉല്ലാസ യാത്ര: ജീവനക്കാർ ഔദ്യോഗികമായി അവധിയെടുത്തിരുന്നുവെന്ന് കലക്ടറുടെ റിപ്പോർട്ട്

konni

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസ യാത്ര പോകാൻ കൂട്ടയവധി എടുത്ത സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകി. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉല്ലാസയാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധിയെടുത്തവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്

കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യു ഓഫീസുകളിൽ ജീവനക്കാർക്ക് അവധി നൽകുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യു സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന വകുപ്പായതു കൊണ്ട് ജീവനക്കാരിൽ എത്ര ശതമാനം പേർക്ക് ഒരു ദിവസം അവധി നൽകാമെന്നതിൽ പൊതുമാനദണ്ഡമുണ്ടാക്കാനാണ് നീക്കം.
 

Share this story