പിവി അൻവറിന്റെ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകി

anwar

പി വി അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകി. ഫീസിനത്തിൽ ഏഴ് ലക്ഷം രൂപ ഈടാക്കിയാണ് നടപടി. റവന്യു റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചിട്ടുണ്ട്. 

പാർക്കിന് സർക്കാർ അനുമതി നൽകിയതിന് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാമ് നടപടി. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഈ കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകും

കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടിവി രാജൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
 

Share this story