കൂടത്തായി കേസ്: ജോളിക്ക് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരന്റെ ഭാര്യ കോടതിയിൽ കൂറുമാറി

jolly
കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പ്രതി ജോളിക്ക് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ജ്വല്ലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എംഎസ് മാത്യു പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നു. ഇതാണ് തിരുത്തിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി.
 

Share this story