കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

jolly

കൂടത്തായി കൊലപാതക പരമ്പരക്കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജോളിയുടെ വാദങ്ങൾ തള്ളിയ ഹൈക്കോടതി പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി

പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സുപ്രിം കോടതി ഉത്തരവ് മറികടക്കാനാകില്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി. കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്ന സമയത്ത് സെഷൻസ് കോടതിക്ക് യുക്തിപൂർവമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
 

Share this story