കോതമംഗലത്ത് മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനി കഞ്ചാവുമായി പിടിയിൽ

ganja

എറണാകുളം കോതമംഗലത്ത് മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനി പിടിയിൽ. ഓടക്കാലി സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. വിൽപ്പനക്കായി കാറിലെത്തിച്ച ഒരു കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. പെരുമ്പാവൂരിലും അത്താണിയിലും മറ്റ് സമീപ പ്രദേശങ്ങളിലും സ്ഥിരമായി കഞ്ചാവും മയക്കുമരുന്നും വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്

മയക്കുമരുന്ന് വിൽപ്പന നടത്തി കിട്ടിയ 30,000 രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ഉപഭോക്താക്കളിൽ ഏറെയും പെൺകുട്ടികളാണെന്ന് പോലീസ് പറയുന്നു. പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story