കോട്ടയം പൂഞ്ഞാറിൽ ഗൃഹനാഥനെ വീട്ടുപുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

suicide

പൂഞ്ഞാറിൽ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം തടവിനാലിൽ വീട്ടിൽ ലോറൻസ് (56) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹത്തിന് സമീപത്തുനിന്നും തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

ലോറൻസ് സ്വയം വെടിവെച്ച് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തും. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 

Tags

Share this story