കോട്ടയം പാലായിൽ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങിമരിച്ചു

mungi maranam

കോട്ടയം പാലായിൽ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങിമരിച്ചു. കരൂർ സ്വദേശി ഉറുമ്പിൽ രാജുവാണ്(53) മരിച്ചത്. 

പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക് ഡാം തുറന്ന് വിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഇതോടെയാണ് മുങ്ങി മരണം സംഭവിച്ചത്. 

കൈകൾ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
 

Share this story