കോട്ടയത്ത് ആശങ്ക: കാഞ്ഞിരപ്പള്ളിയിൽ യുവാവിന്റെ മരണം എച്ച് വൺ എൻ വൺ മൂലമെന്ന് സ്ഥിരീകരണം

H1 N1

കാഞ്ഞിരപ്പള്ളി: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് എച്ച് വൺ എൻ വൺ (H1N1) സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

​ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ആശങ്ക ഉയർന്നതിനെ തുടർന്ന് യുവാവിന്റെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്ന് പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് എച്ച് വൺ എൻ വൺ വൈറസ് ബാധ സ്ഥിരീകരിച്ചത്.

​യുവാവിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. പ്രദേശത്ത് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പകർച്ചപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Tags

Share this story