കോട്ടയം മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിനും മകനും പരുക്ക്

manimala

കോട്ടയം മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയിൽ രാജം ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജിനെയും(76), മകൻ വിനീഷിനെയും(30) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹോളി മാഗി ഫൊറോന പള്ളിക്ക് സമീപത്തെ വീട്ടിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു.
 

Share this story