കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു

accident
കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി ഡി വർഗീസ്(58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ(72) എന്നിവരാണ് മരിച്ചത്. എംസി റോഡിൽ ഇന്നലെ രാത്രിയാണ് അപകടം. കേരള കർഷക യൂണിയന്റെ കേര കർഷക പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
 

Share this story