കോട്ടയം അടിച്ചിറയിൽ ട്രെയിൻ തട്ടി യുവതിയും കുഞ്ഞും മരിച്ചു

train

കോട്ടയം അടിച്ചിറയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

കാരിത്താസ് മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ ട്രെയിൻ തട്ടിയത്. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. 

യുവതിയും അഞ്ച് വയസ് തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചത്. പോലീസും ആർപിഎഫും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
 

Share this story