കോവളം സ്പാ പീഡന കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് സ്പാ നടത്തിയിരുന്ന മായ

കോവളം സ്പാ

തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിനൊപ്പം സ്പാ നടത്തിയിരുന്ന മായയെയാണ് അറസ്റ്റ് ചെയ്തത്.

മായ നഗരൂര്‍ പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. ഇരുവരും ചേര്‍ന്നാണ് കോവളത്ത് ഡ്രീംസ് എന്ന സ്പാ നടത്തിയിരുന്നത്. മായയെ കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

അതേസമയം, കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ 29 ന് പരിഗണക്കും. കഴിഞ്ഞദിവസം അന്വേഷണസംഘം നെയ്യാറ്റിന്‍കര കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഇളയമ്മ, ഭര്‍ത്താവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപ് എന്നിവരെയാണ് ആദ്യം കസ്റ്റഡിയില്‍ വാങ്ങുക. മറ്റ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത് പിന്നീടായിരിക്കും. കോവളം പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷം തമിഴ്‌നാട് പൊലീസും പ്രതികള്‍ക്കായി ഉടന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

അതേസമയം, ബെംഗളൂരുവിലും കോവളം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അവിടെ എത്തിച്ചും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്ന വിവരത്തെ തുടര്‍ന്നാണ് നീക്കം.

Tags

Share this story