കോവളം സ്പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്പെക്റ്റർ അനുരൂപിനെ പിരിച്ചുവിടണം: തദ്ദേശ വകുപ്പിന് നഗരസഭയുടെ കത്ത്

കോവളം സ്പാ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അഞ്ചാം പ്രതിയായ ഹെൽത്ത് ഇൻസ്പെക്റ്റർ എം.ഒ. അനുരൂപിനെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ‍്യപ്പെട്ട് തിരുവനന്തപുരം നഗരസഭ തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു.

അനുരൂപ് നഗരസഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കത്തിൽ പറയുന്നത്. ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്‍റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അനുരൂപിന്‍റെ അക്കൗണ്ടിലേക്കായിരുന്നു സ്പായുടെ വരുമാനം മൊത്തം പോയിരുന്നത്. ദിവസേന 25,000 രൂപ വരെ വരുമാനം ലഭിച്ചതായാണ് വിവരം. അതേസമയം, നാലുലക്ഷം രൂപ കടം വീട്ടാനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെക്സ് മാഫിയയ്ക്ക് വിറ്റതെന്ന് മാതൃസഹോദരിയുടെ ഭർത്താവ് മൊഴി നൽകി. എന്നാൽ ഇയാളുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

Tags

Share this story