കൊവിഡ് വ്യാപനം: സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും

covid

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനങ്ങളിൽ യോഗം ചേരുന്നത്. ആശുപത്രികളിലെ സൗകര്യം, വാക്‌സിനേഷൻ, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. 

ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കേസുകൾ ഉയരുകയാണ്. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ഡൽഹിയിൽ കഴിഞ്ഞ ദിവസം 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്ത് 6050 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

സംസ്ഥാനങ്ങളോട് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനങ്ങളിൽ മോക് ഡ്രിൽ നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
 

Share this story