കോഴിക്കോട് നല്ലളത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ മത്സ്യവ്യാപാരി മരിച്ചു

കോഴിക്കോട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യവ്യാപാരി മരിച്ചു. ഫാറൂഖ് കോളേജ് നക്കോട്ടിൽ ബിച്ചാലി(60)യാണ് മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ അരീക്കോട് നല്ലളം വൈദ്യുതി സബ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്

രാവിലെയാണ് സംഭവം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമാക്കിയത്. ബിച്ചാലിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 

Share this story