കോഴിക്കോട് നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി; രണ്ടര വയസുകാരൻ മരിച്ചു, എട്ട് പേർക്ക് പരുക്ക്

accident

കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ പാലക്കുളത്ത് വാഹനാപകടത്തിൽ ഒരു മരണം. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരനാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു

നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട കാറിലും മറ്റൊരു ലോറിയിലും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ സ്ത്രീകളടക്കം ആറ് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചുകയറിയത്

കാറിന് പുറത്ത് ആളുകൾ സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ലോറി പാഞ്ഞുവന്ന് ഇടിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

Share this story