കോഴിക്കോട് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ ഡോക്ടർ മരിച്ചു

shravan

കോഴിക്കോട് വാഹനാപകടത്തിൽ യുവ ഡോക്ടർ മരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രി ഡോക്ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവൺ(28)ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ഇരിങ്ങാടൻ പള്ളിക്ക് സമീപത്താണ് അപകടം

ശ്രാവൺ സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശ്രാവണിന് ഗുരുതരമായി പരുക്കേറ്റു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story