കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം; നിയന്ത്രണം വിട്ട ബസ് തല കീഴായി മറിഞ്ഞു

acc

കോഴിക്കോട് മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ബൈക്ക് യാത്രികനായ മാവൂർ സ്വദേശി അർജുൻ സുധീറാണ്(37) മരിച്ചത്. അപകടത്തിൽ പത്തിലേറെ പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡിന് താഴേക്ക് തല കീഴായി മറിഞ്ഞാണ് യാത്രക്കാർക്ക് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാവൂരിലേക്ക് പോകുകയായിരുന്ന ബസ് സ്‌കൂട്ടറിലിടിക്കുകയും നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയുമായിരുന്നു. റോഡിന്റെ വീതി കുറവാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
 

Share this story