കോഴിക്കോട് ബാലവിവാഹം: 15 വയസുകാരിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി, പോലീസ് കേസെടുത്തു

rape

കോഴിക്കോട് ബാലവിവാഹം നടന്നതായി പോലീസ് കണ്ടെത്തൽ. തമിഴ്‌നാട് സ്വദേശിയായ 15 വയസ്സുള്ള പെൺകുട്ടിയെ പോലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പോലീസ് കേസെടുത്തു

വെസ്റ്റ് ഹില്ലിൽ ഒന്നിച്ച് താമസിക്കുകയായിരുന്ന 28കാരനായ യുവാവും പെൺകുട്ടിയുമാണ് വിവാഹം ചെയ്തത്. ബാലവിവാഹം നടന്നതായി എലത്തൂർ പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു

പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തി. പിന്നാലെയാണ് 15 വയസുകാരിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത്.
 

Share this story