കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപിടിച്ചു; ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
Oct 20, 2025, 11:34 IST

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ തീപിടിച്ച് കത്തിനശിച്ചു. ചെറുവണ്ണൂർ കണ്ടിയിൽ താഴെയാണ് അപകടം. കോതങ്കോട്ട് പാറമ്മൽ സ്വദേശി അനിലാഷ് വാഹനവുമായി പോകുമ്പോഴായിരുന്നു സംഭവം. അസ്വാഭാവികത തോന്നി അനിലാഷ് പുറത്തിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
വീട്ടിൽ നിന്ന് ഒമ്‌നിയുമായി പുറത്തു പോയതായിരുന്നു അനിലാഷ്. കുറച്ച് ദൂരം പിന്നിട്ടതോടെ ഡ്രൈവർ സീറ്റിന് താഴെ നിന്ന് തീയും പുകയും വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഉടനെ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു
പിന്നാലെ വാഹനത്തിൽ നിന്ന് തീ പടർന്നു. പേരമ്പ്രയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സീറ്റടക്കം കത്തിനശിച്ച നിലയിലാണ്