കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ സിയു പീഡനക്കേസ്: അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി

Medical Collage Kozhicode

കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂല മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി.അനിതയെ വീണ്ടും സ്ഥലം മാറ്റി. ഇടുക്കി മെഡിക്കൽ കോളജിലേക്കാണ് സ്ഥലം മാറ്റിയത്.

ഇവരുടെ ഒഴിവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസർ ഇന്നലെ ചുമതലയേറ്റു. അനിതയെ ഇടുക്കിയിലേക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും ട്രിബ്യൂണൽ രണ്ടുമാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. അതിനുശേഷം വീണ്ടും വിശദീകരണം കേട്ടാണ് നടപടി കൈക്കൊണ്ടത്. അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെ അനിത മൊഴി നൽകിയിരുന്നു.

Share this story