കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി അട്ടപ്പാടി ചുരത്തിൽ തള്ളി; ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ

sidhique

മലപ്പുറം തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തിൽ തള്ളി. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്ന് രണ്ട് ബാഗുകൾ കണ്ടെത്തിയിരുന്നു. ഇതിലാണ് മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. തിരൂർ സ്വദേശി സിദ്ധിഖാണ് കൊല്ലപ്പെട്ടത്. 

സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചെന്നൈയിൽ വെച്ച് തമിഴ്‌നാട് പോലീസാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ ഇന്നലെ മുതൽ ഒളിവിലായിരുന്നു. ഷിബിലിന് 22 വയസ്സും ഫർഹാനക്ക് 18 വയസ്സും മാത്രമാണ് പ്രായം

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് സിദ്ധിഖിനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ശേഷം ട്രോളി ബാഗിലാക്കി അട്ടപ്പാടി അഗളിയിലെ കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികൾ നൽകിയ വിവരം. സിദ്ധിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാർഡും നഷ്ടമായിരുന്നു.
 

Share this story