കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Nov 1, 2025, 12:13 IST
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മാഞ്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ നിർമിക്കുന്നതിനിടെയാണ് വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഒരു മലയാളിയും ചേർന്നാണ് നിർമാണത്തിന് എത്തിയത്. ഇതിലൊരാളാണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്.
ഫയർ ഫോഴ്‌സ് എത്തിയാണ് മതിലിനിടയിൽ കുടുങ്ങിക്കിടന്ന മാഞ്ചിയെ പുറത്തെടുത്തത്. നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മാഞ്ചിയെ പുറത്തെടുക്കാനായില്ല. പിന്നീടാണ് ഫയർഫോഴ്‌സിനെ വിളിച്ചത്.
