കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Sep 13, 2025, 16:41 IST

കോഴിക്കോട് മാവൂർ സ്വദേശി അബ്ദുൽ ഖാദർ (57) ഹ്യദയാഘാതം മൂലം സൗദിയിലെ അൽ കോബാറിൽ മരിച്ചു. ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ മുഹമ്മദ് അൽ ദോസരി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
30 വർഷമായി പ്രവാസിയാണ്. ഭാര്യ: ഹസീന. റാസി അലി, റാമി അലി, അനൂദ്, സദീം എന്നിവർ മക്കളാണ്. ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അൽ ഹസ), നിശാന എന്നിവർ സഹോദരന്മാരാണ്.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അൽ കോബാർ കെ.എം.സി.സി വെൽഫെയർ കമ്മിറ്റിയാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.