കോഴിക്കോട് തെരുവ് നായയുടെ ആക്രമണം; 8 വയസുകാരി അടക്കം രണ്ട് പേർക്ക് കടിയേറ്റു

dog

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. എട്ട് വയസുകാരി അടക്കം രണ്ട് പേർക്കാണ് കടിയേറ്റത്

ഉമ്മത്തൂർ സ്വദേശി ദിഖ്‌റ(8), കുന്നുംമഠത്തിൽ ചന്ദ്രി(40) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. 

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. ദിഖ്‌റയും ചന്ദ്രിയും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
 

Share this story