കോഴിക്കോട് സബ് കലക്ടർ ഓഫീസിലും കൂട്ട അവധി; വിവാഹത്തിന് അവധിയെടുത്തത് 22 പേർ
Feb 12, 2023, 15:15 IST

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായതിന് പിന്നാലെ സമാനമായ മറ്റൊരു വാർത്തയും പുറത്ത്. കോഴിക്കോട് സബ് കലക്ടർ ഓഫീസിലാണ് കൂട്ട അവധി. സബ് കലക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി 3ന് തിരുനെൽവേലിയിൽ വെച്ചാണ് വിവാഹം നടന്നത്.
കലക്ടർ ഓഫീസിലെ ആകെയുള്ള 33 ജീവനക്കാരിൽ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധിയെടുത്തു. ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെയും