കോഴിക്കോട് നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരുക്ക്

dog

കോഴിക്കോട് നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വൃദ്ധർക്ക് കടിയേറ്റു. നാദാപുരം കക്കംവെള്ളി ശാദുലി റോഡിലെ ആയിഷു, നാരായണി എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്

കനാൽ റോഡിന് സമീപത്ത് വെച്ചാണ് ഇവരെ തെരുവ് നായ ആക്രമിച്ചത്. പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മൂവാറ്റുപുഴയിൽ നായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേറ്റിരുന്നു

മദ്രസ വിദ്യാർഥികളടക്കം എട്ട് പേർക്ക് നേരെയാണ് നായ ആക്രമണം നടത്തിയത്. ഇത് തെരുവ് നായ അല്ലെന്നും വളർത്തുനായ ആണെന്നും മൂവാറ്റുപുഴ നഗരസഭ അറിയിച്ചിരുന്നു. പരുക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story