കോഴിക്കോട് കൂടരഞ്ഞിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്ക്

james

കോഴിക്കോട് കൂടരഞ്ഞിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജെയിംസ് വേളശ്ശേരിക്കാണ് പരുക്കേറ്റത്. 

ഇന്നലെ രാത്രിയാണ് സംഭവം. മീറ്റിംഗ് കഴിഞ്ഞ് മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഹെൽമെറ്റ് വെച്ച രണ്ടുപേർ ആക്രമിക്കുകയായിരുന്നെന്ന് ജെയിംസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 

ജെയിംസിന്റെ മുഖത്തും കൈക്കുമാണ് പരുക്കേറ്റത്. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
 

Tags

Share this story