കോഴിക്കോട് തിരുവണ്ണൂരിൽ വാട്ടർ ടാങ്ക് തകർന്ന് തൊഴിലാളി മരിച്ചു; ഒരാൾക്ക് പരുക്ക്

police line

കോഴിക്കോട് തിരുവണ്ണൂരിൽ വാട്ടർ ടാങ്ക് തകർന്ന് തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി അറുമുഖനാണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം. 

കോൺക്രീറ്റ് സ്ലാബ് തകർന്ന് അറുമുഖന്റെ ദേഹത്ത് വീഴുകയായിരുന്നു. സ്ലാബിനും മതിലിനും അടിയിൽപ്പെട്ട അറുമുഖനെ പെട്ടെന്ന് പുറത്തെടുക്കാനായില്ല. 

അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് പരുക്കേറ്റു. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ടാങ്ക് പൊളിച്ചു നീക്കിയതാണ് അപകടത്തിന് കാരണമായത്.
 

Tags

Share this story