കോഴിക്കോട് യുവാവ് ടെറസിൽ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ

Police
കോഴിക്കോട് യുവാവ് ടെറസിൽ നിന്ന് വീണുമരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന തടമ്പാട്ടുതാഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. ടെറസിൽ നിന്ന് വീണു പരുക്കേറ്റു എന്നായിരുന്നു ആദ്യ വിവരം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത് അരുൺ തള്ളിയിട്ടതാണെന്ന് പോലീസ് കണ്ടെത്തി. അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story