കെപി യോഹന്നാന് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റു; അപകടം അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ

yohannan

ബിലിവേഴ്‌സ് ചർച്ച് മേധാവി കെ പി യോഹന്നാന് അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ചാണ് കെപി യോഹന്നാന് പരുക്കേറ്റത്. 

കെപി യോഹന്നാനെ അടിയന്തര ശസ്ത്രക്രിയക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്

നാല് ദിവസം മുമ്പാണ് കെപി യോഹന്നാൻ അമേരിക്കയിലെത്തിയത്. രാവിലെ ഡാലസിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് വാഹനമിടിച്ച് പരുക്കേറ്റത്.
 

Share this story