കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി ശരത് ചന്ദ്ര പ്രസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു

കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി ശരത് ചന്ദ്ര പ്രസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് രാജി. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. 

20 പാർലമെന്റ് മണ്ഡലങ്ങളുടെയും ചുമതല കെപിസിസി ഭാരവാഹികൾക്ക് വീതിച്ച് നൽകിയപ്പോൾ ശരത് ചന്ദ്രപ്രസാദിന് ഒരു മണ്ഡലത്തിന്റെയും ചുമതല നൽകിയിരുന്നില്ല. അതേസമയം രാജി പ്രഖ്യാപനം സമ്മർദ തന്ത്രമാണെന്നും സൂചനയുണ്ട്

കെപിസിസി നേതൃത്വത്തിന് നൽകുന്നതിന് പകരം പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കാണ് രാജി കൈമാറിയത്. കെപിസിസി നേതൃത്വം ശരത് ചന്ദ്രപ്രസാദുമായി ചർച്ച നടത്തുന്നുണ്ട്.
 

Share this story