തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഉമ തോമസ്; എറണാകുളം കോൺഗ്രസിൽ തർക്കം തുടരുന്നു
Dec 27, 2025, 10:15 IST
എറണാകുളം കോൺഗ്രസിൽ തർക്കങ്ങൾ തുടരുന്നു. കോർപറേഷൻ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ തൃക്കാക്കര മുൻസിപ്പാലിറ്റി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയും ബഹളം ആരംഭിച്ചു. ഉമാ തോമസ് എംഎൽഎയും ജില്ലാ നേതൃത്വവും തമ്മിലാണ് തർക്കം രൂക്ഷമായത്
തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഉമ തോമസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിന് ഉമ തോമസ് പരാതി നൽകി. കൗൺസിലർമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കായി അധ്യക്ഷ സ്ഥാനം വീതം വെക്കണമെന്നതായിരുന്നു ഉമ തോമസ് ആവശ്യപ്പെട്ടത്
എന്നാൽ ഡിസിസി നേതൃത്വം ഉമ തോമസിന്റെ ആവശ്യം തള്ളി. ഇതോടെയാണ് കെപിസിസിക്ക് ഉമ തോമസ് പരാതി നൽകിയത്. കൊച്ചി കോർപറേഷനിൽ ഒരു നീതിയും തൃക്കാക്കരയിൽ മറ്റൊരു നീതിയും ആകില്ലെന്ന നിലപാടിലാണ് ഉമ തോമസ്
